പ്രണയം ചൊല്ലിയത്...
Friday, August 26, 2016
പ്രണയം ചൊല്ലിയത്...
തുമ്പപൂ പോലെ
വെളുത്ത നിറത്തിൽ
കുളിരണിയുന്നൊരു മനസ്സ്
കാണാതെ പോകുവതെങ്ങനെ...
വെളുത്ത നിറത്തിൽ
കുളിരണിയുന്നൊരു മനസ്സ്
കാണാതെ പോകുവതെങ്ങനെ...
കാതോർത്തിരിക്കുന്നതെൻ ഹൃദയം
നിൻ മധുമൊഴിക്കായ്
എന്ന കളമൊഴി
കേൾക്കാതെ പോകുവതെങ്ങനെ...
നിൻ മധുമൊഴിക്കായ്
എന്ന കളമൊഴി
കേൾക്കാതെ പോകുവതെങ്ങനെ...
മുടിയിഴകളിൽ...നിറുകയിൽ
നീയറിയാതെ തഴുകുമ്പോൾ
മധുരമായ് പാടുന്നതും
അറിയാതെ പോകുവതെങ്ങനെ...
നീയറിയാതെ തഴുകുമ്പോൾ
മധുരമായ് പാടുന്നതും
അറിയാതെ പോകുവതെങ്ങനെ...
ആരും കാണാതെ
കാണാമറയത്ത് ഞാൻ
കരുതിവച്ച സ്നേഹം
മറഞ്ഞു പോകുവതെങ്ങനെ...
കാണാമറയത്ത് ഞാൻ
കരുതിവച്ച സ്നേഹം
മറഞ്ഞു പോകുവതെങ്ങനെ...
ചിലപ്പോൾ അതാവാം...
ഞാൻ സഞ്ചരിക്കുന്ന
വഴികളിലെല്ലാം... നീയെന്നെ
പിന്തുടരുന്നതായി തോന്നിയതും...
ഞാൻ സഞ്ചരിക്കുന്ന
വഴികളിലെല്ലാം... നീയെന്നെ
പിന്തുടരുന്നതായി തോന്നിയതും...
.....ജിജി സെബാസ്റ്റ്യൻ കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment