ഋതുഭേദം(9)...ഹംസദൂതികയോട്...
Thursday, August 18, 2016
ഋതുഭേദം(9)...ഹംസദൂതികയോട്...
എന്റെ പ്രിയകൂട്ടുകാരി...ഹംസദൂതികയായവളെ!
പറഞ്ഞതുമുഴുവൻ നീ എഴുതി
എന്നാൽ പറയാത്തതും...
എഴുതാൻ കഴിയാത്തതും ഇതിലേറെയാണ്...
നീയായിരുന്നല്ലോ എല്ലാത്തിനും മൂകസാക്ഷി..
പറഞ്ഞതുമുഴുവൻ നീ എഴുതി
എന്നാൽ പറയാത്തതും...
എഴുതാൻ കഴിയാത്തതും ഇതിലേറെയാണ്...
നീയായിരുന്നല്ലോ എല്ലാത്തിനും മൂകസാക്ഷി..
അവന്റെ രൂപവും....മനസ്സും
അരുണ കിരണങ്ങൾ തട്ടി
പ്രഭയേറിയ മഞ്ഞിൻ കണികപോലെ...
ഒരു സ്നേഹക്കടൽ.
അരുണ കിരണങ്ങൾ തട്ടി
പ്രഭയേറിയ മഞ്ഞിൻ കണികപോലെ...
ഒരു സ്നേഹക്കടൽ.
അവൻ പറഞ്ഞു.....
സഖീ! .ഒറ്റയ്ക്കൊരു യാത്ര
ഏഴു ലോകങ്ങളിലെ
ഏഴു കൊട്ടാരങ്ങളും കടന്ന്.
ആരോഹണമവരോഹണമായൊരു
ആകാശയാത്ര..
അവിടേകനായ് ...സ്വപ്നങ്ങൾ നെയ്തൊരു
മൗനിയാകണം...
നിന്റെ ചിന്തകളിൽ മുഴുകി
താഴോട്ട് നോക്കി നിന്നെയെനിക്ക് തേടണം...
ഏഴു ലോകങ്ങളിലെ
ഏഴു കൊട്ടാരങ്ങളും കടന്ന്.
ആരോഹണമവരോഹണമായൊരു
ആകാശയാത്ര..
അവിടേകനായ് ...സ്വപ്നങ്ങൾ നെയ്തൊരു
മൗനിയാകണം...
നിന്റെ ചിന്തകളിൽ മുഴുകി
താഴോട്ട് നോക്കി നിന്നെയെനിക്ക് തേടണം...
കത്തിക്കൊണ്ടിരിക്കുന്ന വിളക്കിനോട് അടുക്കുന്ന
ഈയാംപാറ്റയായിരുന്നോ അവനപ്പോൾ
മനസിലാക്കാനാവാതെപോയ പൊരുളോർത്ത്
ഹൃദയം ഇന്നും തേങ്ങുന്നുവോ...
ഈയാംപാറ്റയായിരുന്നോ അവനപ്പോൾ
മനസിലാക്കാനാവാതെപോയ പൊരുളോർത്ത്
ഹൃദയം ഇന്നും തേങ്ങുന്നുവോ...
ഒന്നോർക്കുക!
മനസ്സിന്റെ നോവുകളെനിക്ക്
ഋതുക്കളിൽ മറച്ചു നിർത്താനാവുമോ സഖേ!
മനസ്സിന്റെ നോവുകളെനിക്ക്
ഋതുക്കളിൽ മറച്ചു നിർത്താനാവുമോ സഖേ!
...ജിജി സെബാസ്റ്റ്യൻ കല്ലുകളം...
COPYRIGHT RESERVED TO JIJI SIBY SEBASTIAN
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment