Tuesday, November 25, 2014
മായ കാഴ്ചകൾ
ഇരുൾ മൂടിയ സന്ധ്യയിൽകിനാവിന്റെ തീരത്ത് നിൽക്കവെ
ഓർക്കുന്നു ഞാനെൻ ജീവിതയാത്ര
മുന്നിലായി ഞാൻ കാണുന്നെൻ നിഴൽരൂപം
വിറങ്ങലിച്ച് എന്തിന് നിലകൊള്ളുന്നു
ചോദിച്ചൂ ഞാൻ മായയോട്
മറുപടിയില്ല തെല്ലും
വരുന്നു ഞാൻ നിന്നിലേയ്ക്ക്
എന്തിനി പാഴ് വേലകൾ
നിളതൻ തീരത്തണയാൻ പോകവേ
കൂട്ടിനായി ഞാനും വരട്ടയോ
നീയില്ലാതെ എന്തു സന്ധ്യകൾ
മന്ദസ്മിതം തൂകാൻ
നിന്നോട് ചേരാൻ
അരുവിയായി ഒഴുകുന്നെൻ ജലധാരകൾ
ഹൃദയതാളം ധ്രുതഗതിയിലാകവെ
ഓർത്തു ഞാൻ നിന്നെ
ഒന്നുമേ നല്കാതെ
പാതി സന്ധ്യയിൽ
നിലകൊള്ളുന്നെൻ വന്ദനം.
ഈ യാത്രതൻ യാമത്തിലാരോ
പിന്തുടരുന്നൂ എങ്ക്കിലുമി
യാത്ര നീണ്ടൂ പോകവേ
കണ്ടൂ ഞാനെൻ പ്രകാശ കിരണത്തെ
പകൽ വെളിച്ചമായി മാറുന്നെൻ
സന്ധ്യകൾ,കിനാവുകൾ,യാത്രകൾ.
....ജിജി സെബാസ്റ്റ്യൻ കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit