ഋതുദേദം (7) ചില നേരം സ്വഭാവം.... നിന്റെ
Sunday, August 14, 2016
ഋതുദേദം (7) ചില നേരം സ്വഭാവം.... നിന്റെ
ഋതുക്കളിലെ സ്വഭാവ മാറ്റം പോലെ
ചന്ദ്രന്റെ മാറുന്ന ഭാവങ്ങൾ പോലെ
കടന്നു പോയ ദിനങ്ങളിലെല്ലാം
നിന്റെ ഭാഷയും എനിക്കന്യമായിരുന്നുവോ...
ചന്ദ്രന്റെ മാറുന്ന ഭാവങ്ങൾ പോലെ
കടന്നു പോയ ദിനങ്ങളിലെല്ലാം
നിന്റെ ഭാഷയും എനിക്കന്യമായിരുന്നുവോ...
ചിലനേരം സ്നേഹിതൻ
ചിലപ്പോൾ അപരിചിതൻ
ചിലസമയം വിടർന്ന നാലുമണി പൂവ്...
ചിലപ്പോൾ അപരിചിതൻ
ചിലസമയം വിടർന്ന നാലുമണി പൂവ്...
ദിനാന്ത്യത്തിൽ നീ ചന്ദ്രനും
ഞാൻ താമരയും ആയിരുന്നു
അസ്തമയങ്ങളിലെ അരണ്ട വെളിച്ചത്തിലാണ്
ഞാൻ താമരപോലെ ചുവന്നതും
നീ ചന്ദ്രനായ് തെളിഞ്ഞതും...!
ഞാൻ താമരയും ആയിരുന്നു
അസ്തമയങ്ങളിലെ അരണ്ട വെളിച്ചത്തിലാണ്
ഞാൻ താമരപോലെ ചുവന്നതും
നീ ചന്ദ്രനായ് തെളിഞ്ഞതും...!
ഒരിക്കലും കാണാനാവാതെ
സ്നേഹം നന്മയാക്കി നാമിരുവരും
ഋതുഭേദങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു...
സ്നേഹം നന്മയാക്കി നാമിരുവരും
ഋതുഭേദങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു...
ചന്ദ്രബിംബമേ നീയെന്നെ തേടിയോ...
നിനക്കെങ്ങനെ കാണാൻ കഴിയും
ഋതുക്കളിൽ മറഞ്ഞ എന്നെ...
നിനക്കെങ്ങനെ കാണാൻ കഴിയും
ഋതുക്കളിൽ മറഞ്ഞ എന്നെ...
പിന്നെയും…കാണാകാഴ്ചകൾ തേടി
ഉത്തരം കിട്ടാത്ത ചോദ്യമായ്
നീ മറഞ്ഞതെന്തേ ?
...ജിജി സെബാസ്റ്റ്യൻ കല്ലുകളം...
ഉത്തരം കിട്ടാത്ത ചോദ്യമായ്
നീ മറഞ്ഞതെന്തേ ?
...ജിജി സെബാസ്റ്റ്യൻ കല്ലുകളം...
edit
No comments:
Post a Comment