Thursday, December 31, 2015
ഈറൻകാറ്റ്
ഏകാന്ത സന്ധ്യയിൽ ആരുമറിയാതെ
ഒളിമങ്ങിയോടിയെത്തും ഈറൻകാറ്റേ
കണ്ണിലൊരു മൂടൽമഞ്ഞിനലപോലെ-
ഓർമ്മകളുണർത്തിടുന്നു നീയെൻ കനവിൽ
തണലേകുവാനാകാതെ തണൽ മരങ്ങളെല്ലാം
നിൻ കാറ്റിനലയിൽ ഉലഞ്ഞിടുമ്പോൾ
ആശ്വാസം തേടുവാനാകാതെ കിളികളൊക്കെയും
ആശ്വസിക്കാനായോരോരോ ചില്ലകൾ തേടിടുന്നു.
നിത്യമായി ഒന്നും നേടുവാനാകാതെ
സ്വപ്ന വീണതൻ അലകളുയർത്തി
രാപ്പാടികളൊക്കെയും ദൂരെയേതോ കൂടാരങ്ങളിൽ
ഏകാന്തത തേടി അലഞ്ഞിടുന്നു.
പകൽകിനാവിൻ ഏകാന്തവാസത്തിൽ
ഒളിവീശിയെത്തും ഈറൻകാറ്റേ
നിദ്രതൻ മടിത്തട്ടിൽ നീ ചിലപ്പോൾ
കുളിർകാറ്റായി എന്നെ തഴുകിടുന്നു.
നഷ്ടസ്വപ്നങ്ങൾ തൻ കൊട്ടാരത്തിൽ
ഉണർത്തുപാട്ടായി വന്നിടുമീ ഈറൻകാറ്റേ
നിൻ നിശാന്തമാം കരസ്പർശനങ്ങൾ
എന്നിലൊരാശ്വാസമേകിടുന്നു.
നിത്യവസന്തത്തിൻ തളിർമണം തൂകി
കുസൃതികളുമായെത്തും ഈറൻകാറ്റേ
നിന്നിലലിഞ്ഞിടുവാനെൻ മാനസം
തളിരായി വളർന്നിടുന്നു.
മധുരതരമാം ഓർമ്മകളാലേ
പ്രഭാതത്തിൻ കുളിരിൽ വന്നെത്തിടുമി ഈറൻകാറ്റേ
ഇമ്പമുണർത്തും ഈണം നല്കി വീണ്ടും-
നീയെനിക്കൊരു പുനർജ്ജ്നിയായി തോന്നിടുന്നു.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം.
ഒളിമങ്ങിയോടിയെത്തും ഈറൻകാറ്റേ
കണ്ണിലൊരു മൂടൽമഞ്ഞിനലപോലെ-
ഓർമ്മകളുണർത്തിടുന്നു നീയെൻ കനവിൽ
തണലേകുവാനാകാതെ തണൽ മരങ്ങളെല്ലാം
നിൻ കാറ്റിനലയിൽ ഉലഞ്ഞിടുമ്പോൾ
ആശ്വാസം തേടുവാനാകാതെ കിളികളൊക്കെയും
ആശ്വസിക്കാനായോരോരോ ചില്ലകൾ തേടിടുന്നു.
നിത്യമായി ഒന്നും നേടുവാനാകാതെ
സ്വപ്ന വീണതൻ അലകളുയർത്തി
രാപ്പാടികളൊക്കെയും ദൂരെയേതോ കൂടാരങ്ങളിൽ
ഏകാന്തത തേടി അലഞ്ഞിടുന്നു.
പകൽകിനാവിൻ ഏകാന്തവാസത്തിൽ
ഒളിവീശിയെത്തും ഈറൻകാറ്റേ
നിദ്രതൻ മടിത്തട്ടിൽ നീ ചിലപ്പോൾ
കുളിർകാറ്റായി എന്നെ തഴുകിടുന്നു.
നഷ്ടസ്വപ്നങ്ങൾ തൻ കൊട്ടാരത്തിൽ
ഉണർത്തുപാട്ടായി വന്നിടുമീ ഈറൻകാറ്റേ
നിൻ നിശാന്തമാം കരസ്പർശനങ്ങൾ
എന്നിലൊരാശ്വാസമേകിടുന്നു.
നിത്യവസന്തത്തിൻ തളിർമണം തൂകി
കുസൃതികളുമായെത്തും ഈറൻകാറ്റേ
നിന്നിലലിഞ്ഞിടുവാനെൻ മാനസം
തളിരായി വളർന്നിടുന്നു.
മധുരതരമാം ഓർമ്മകളാലേ
പ്രഭാതത്തിൻ കുളിരിൽ വന്നെത്തിടുമി ഈറൻകാറ്റേ
ഇമ്പമുണർത്തും ഈണം നല്കി വീണ്ടും-
നീയെനിക്കൊരു പുനർജ്ജ്നിയായി തോന്നിടുന്നു.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit