ഋതുദേദം (8) നഷ്ടപ്പെട്ട പ്രതീക്ഷ...
Wednesday, August 17, 2016
ഋതുദേദം (8) നഷ്ടപ്പെട്ട പ്രതീക്ഷ...
പ്രതീക്ഷകൾ നഷ്ടപ്പെടുത്തി
തിരിച്ചു വരവില്ലാതെ മറഞ്ഞ നീ
ശരത്കാലത്തിൽ പൊഴിയുന്ന
ഇലയുടെ തേങ്ങൽ പോലെ
പൂരകമായ് തീർന്നുവോ ?
തിരിച്ചു വരവില്ലാതെ മറഞ്ഞ നീ
ശരത്കാലത്തിൽ പൊഴിയുന്ന
ഇലയുടെ തേങ്ങൽ പോലെ
പൂരകമായ് തീർന്നുവോ ?
യൗവനത്തിലേ ഞെട്ടറ്റുവീണ
നീയെന്ന സത്യം
മഞ്ചാടി മണികളുടെ ചാഞ്ചാട്ടം പോലെ
വേദനിക്കുന്ന ഓർമ്മകളായ്...
നീയെന്ന സത്യം
മഞ്ചാടി മണികളുടെ ചാഞ്ചാട്ടം പോലെ
വേദനിക്കുന്ന ഓർമ്മകളായ്...
പാമ്പാട്ടിയുടെ കുഴലൂത്തിൽ
നാഗത്തിൻ നിഴലാട്ടം പോൽ
നീ എപ്പോഴും ചിരിക്കുകയും
ഞാൻ ഭയന്നുവിറയ്ക്കുകയും...
ഓർമ്മകൾക്കെന്നും ബാല്യം തന്നെ.
നാഗത്തിൻ നിഴലാട്ടം പോൽ
നീ എപ്പോഴും ചിരിക്കുകയും
ഞാൻ ഭയന്നുവിറയ്ക്കുകയും...
ഓർമ്മകൾക്കെന്നും ബാല്യം തന്നെ.
വസന്തം നിറക്കൂട്ട് ചേർത്തപ്പോൾ
പൂക്കൾ പൂ പന്തലിട്ടു...
പറന്നുപോകുന്ന അപ്പുപ്പൻ താടി പോൽ
നിന്റെ മന്ദസ്മിതം കുളിരായ് തന്ന്
എപ്പോഴും നീ ചിരിച്ചു മറയുന്നു ...
പൂക്കൾ പൂ പന്തലിട്ടു...
പറന്നുപോകുന്ന അപ്പുപ്പൻ താടി പോൽ
നിന്റെ മന്ദസ്മിതം കുളിരായ് തന്ന്
എപ്പോഴും നീ ചിരിച്ചു മറയുന്നു ...
ഋതുക്കൾ മാറിമറയുമീ വേളകളിൽ
കാലയവനിക പിന്നെയും എന്നിലൊരു
നിഴൽ വീഴ്ത്തുന്നുവോ ...
കാലയവനിക പിന്നെയും എന്നിലൊരു
നിഴൽ വീഴ്ത്തുന്നുവോ ...
.....ജിജി സെബാസ്റ്റ്യൻ കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
ഉത്തരം കിട്ടാത്ത ചോദ്യമായി ഋതുഭേദങ്ങളിൽ എവിടെയോ മറയുന്ന പ്രണയം ..
ReplyDeleteഅത് നമ്മുക്കെപ്പോഴും നഷ്ടപെടുന്ന ചന്ദ്രന്റെ നിലാവ് മാത്രമാണെന്ന് ഓർമപ്പെടുത്തുന്ന കവയത്രിക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
jais