നമ്മൾ സ്വതന്ത്രരോ?
Sunday, August 14, 2016
നമ്മൾ സ്വതന്ത്രരോ?
അന്നൊരു സ്വാതന്ത്ര്യദിനമായിരുന്നു
നമ്മൾ സ്വതന്ത്രരായിരുന്നു
നീ വരാൻ വൈകി ..
കാരണമറിയാതെ ഞാനും.
നോക്കിയിരുന്നാലോ നീ വരുന്നിടം വരെ.
മാനംമുട്ടെ പറക്കാൻ
ചിറക് വേണമെന്നാശിച്ച നേരം
സമയമെനിക്ക്... കൂട്ടിലടച്ച
കിളിയുടെ തേങ്ങൽ പോലെ
ഞരങ്ങി കൊണ്ടിരുന്നു..
സ്വാതന്ത്ര്യം ആഘോഷിക്കാൻ വന്ന ഞാൻ
പാരതന്ത്ര്യത്തിലായ്....
ഞാനറിഞ്ഞു...നീയും തടവറയിൽ
എന്നെ നോക്കി ചിരിച്ചതാണ് കുറ്റം
അവർണ്ണം വർണ്ണത്തോട്
ചെയ്യാൻ പാടില്ലാത്ത കുറ്റം
ആ ദിനം നാമറിഞ്ഞു
നമ്മൾ ചിറകില്ലാത്ത പക്ഷികളാണെന്ന്...
...ജിജി സെബാസ്റ്റ്യൻ കല്ലുകളം
നമ്മൾ സ്വതന്ത്രരായിരുന്നു
നീ വരാൻ വൈകി ..
കാരണമറിയാതെ ഞാനും.
നോക്കിയിരുന്നാലോ നീ വരുന്നിടം വരെ.
മാനംമുട്ടെ പറക്കാൻ
ചിറക് വേണമെന്നാശിച്ച നേരം
സമയമെനിക്ക്... കൂട്ടിലടച്ച
കിളിയുടെ തേങ്ങൽ പോലെ
ഞരങ്ങി കൊണ്ടിരുന്നു..
സ്വാതന്ത്ര്യം ആഘോഷിക്കാൻ വന്ന ഞാൻ
പാരതന്ത്ര്യത്തിലായ്....
ഞാനറിഞ്ഞു...നീയും തടവറയിൽ
എന്നെ നോക്കി ചിരിച്ചതാണ് കുറ്റം
അവർണ്ണം വർണ്ണത്തോട്
ചെയ്യാൻ പാടില്ലാത്ത കുറ്റം
ആ ദിനം നാമറിഞ്ഞു
നമ്മൾ ചിറകില്ലാത്ത പക്ഷികളാണെന്ന്...
...ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment