പ്രിയമായതെന്ത്....?
Saturday, August 20, 2016
പ്രിയമായതെന്ത്....?
ആലോലമാടിയോ... മനസ്സ്.
ഒരു കുളിർനിലാവ് തന്ന്
ഇഷ്ടം കൂടാൻ വന്നതാര്...
പ്രിയമായതോ...
ഒരു കുളിർനിലാവ് തന്ന്
ഇഷ്ടം കൂടാൻ വന്നതാര്...
പ്രിയമായതോ...
കരളുണർത്തി
കവിത എഴുതി
ഇഷ്ടം നേടിയതാര്....
നിന്നിലെ കവിയോ...
കവിത എഴുതി
ഇഷ്ടം നേടിയതാര്....
നിന്നിലെ കവിയോ...
ഒരു ശില്പമാക്കി
എന്റെ ഇഷ്ടത്തെ
കൊത്തിയെടുത്തതാര്...
നിന്നിലെ ശില്പിയോ...
എന്റെ ഇഷ്ടത്തെ
കൊത്തിയെടുത്തതാര്...
നിന്നിലെ ശില്പിയോ...
വാക്കുകളിൽ മധുരം നിറച്ച്
മധുമൊഴിഞ്ഞതാര്..
നിന്നധരങ്ങളിലെ
വാചാലതയോ...
മധുമൊഴിഞ്ഞതാര്..
നിന്നധരങ്ങളിലെ
വാചാലതയോ...
കഥകൾ ചൊല്ലി കളി പറഞ്ഞ്
തഴുകി ഉറക്കിയതാര്...
ഇഷ്ടം കൂടിയ
നിന്നിലെ മയിൽപീലിയോ...
തഴുകി ഉറക്കിയതാര്...
ഇഷ്ടം കൂടിയ
നിന്നിലെ മയിൽപീലിയോ...
നമ്മളറിയാതെ പോകുന്നുവോ...
നിന്നിലെ എന്നെയും
എന്നിലെ നിന്നെയും
ആലോലമാടുന്ന മനസ്സുകളെയും...
നിന്നിലെ എന്നെയും
എന്നിലെ നിന്നെയും
ആലോലമാടുന്ന മനസ്സുകളെയും...
... ജിജി സെബാസ്റ്റ്യൻ കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment