Wednesday, June 22, 2016
കഥ............. മാണിക്യക്കല്ല്...
ഹൃദയമേ ഓർക്കുക വല്ലപ്പോഴും നീ ...
കേൾക്കാമെനിക്കെന്നിലെ നിന്റെ
ഹൃദയതാളം നിലയ്ക്കുന്ന ശ്വാസമിടിപ്പ്...
ഹൃദയം കൊണ്ട് ഞാനൊരു കവിത കുറിച്ചു
താളവും ഭാഷയും നിന്റെ ഹൃദയമിടിപ്പ്
പ്രണയത്തോടെ നീ എയ്ത അമ്പ്
എന്റെ ഹൃദയത്തിലേയ്ക്ക് ഞാൻ കുത്തിയിറക്കി
ലയതാളത്തിൽ ഇഷ്ടത്തോടെ...
ഞാനതിനെ ചേലയുടുപ്പിച്ചു..
സ്നേഹത്താൽ ഇറ്റിറ്റു വീണ രക്തത്തുള്ളികളെ
ഒരു മധു പാത്രത്തിലാക്കി സൂക്ഷിച്ചു വെച്ചു
ഹേമന്തങ്ങളും ശരത്കാലങ്ങളും
ശിശിരങ്ങളും വസന്തങ്ങളും
നീന്തി നീ കടന്നുപോയപ്പോൾ
ഇന്നതൊരു കല്ലായ് മാറി...
ആരാലും ഉടയ്ക്കാനാവാത്ത മാണിക്യക്കല്ല്..
ഒരു ശില്പിയാൽ തീർത്ത ഉപ്പുരസം നിറഞ്ഞ
ഹൃദയാകൃതിയിൽ മെനഞ്ഞെടുത്ത മാണിക്യക്കല്ല്
ഇനി ഈ മാണിക്യക്കല്ല് ഉടയുകയോ
വാടുകയോ ..തളിർക്കുകയോ ഇല്ല..
സ്നേഹ തീവ്രതയാൽ
ഉൾക്കരുത്ത് നിറഞ്ഞ ഹൃദയ..കല്ലാണിത്...
നിന്റെ ചങ്കുറപ്പിനാൽ തീർത്തൊരു മാണിക്യക്കല്ല് ..
അതിന്റെ നിറവും ചുവപ്പുതന്നെ....
......ജിജി സെബാസ്റ്യൻ കല്ലുകളം.
കേൾക്കാമെനിക്കെന്നിലെ നിന്റെ
ഹൃദയതാളം നിലയ്ക്കുന്ന ശ്വാസമിടിപ്പ്...
ഹൃദയം കൊണ്ട് ഞാനൊരു കവിത കുറിച്ചു
താളവും ഭാഷയും നിന്റെ ഹൃദയമിടിപ്പ്
പ്രണയത്തോടെ നീ എയ്ത അമ്പ്
എന്റെ ഹൃദയത്തിലേയ്ക്ക് ഞാൻ കുത്തിയിറക്കി
ലയതാളത്തിൽ ഇഷ്ടത്തോടെ...
ഞാനതിനെ ചേലയുടുപ്പിച്ചു..
സ്നേഹത്താൽ ഇറ്റിറ്റു വീണ രക്തത്തുള്ളികളെ
ഒരു മധു പാത്രത്തിലാക്കി സൂക്ഷിച്ചു വെച്ചു
ഹേമന്തങ്ങളും ശരത്കാലങ്ങളും
ശിശിരങ്ങളും വസന്തങ്ങളും
നീന്തി നീ കടന്നുപോയപ്പോൾ
ഇന്നതൊരു കല്ലായ് മാറി...
ആരാലും ഉടയ്ക്കാനാവാത്ത മാണിക്യക്കല്ല്..
ഒരു ശില്പിയാൽ തീർത്ത ഉപ്പുരസം നിറഞ്ഞ
ഹൃദയാകൃതിയിൽ മെനഞ്ഞെടുത്ത മാണിക്യക്കല്ല്
ഇനി ഈ മാണിക്യക്കല്ല് ഉടയുകയോ
വാടുകയോ ..തളിർക്കുകയോ ഇല്ല..
സ്നേഹ തീവ്രതയാൽ
ഉൾക്കരുത്ത് നിറഞ്ഞ ഹൃദയ..കല്ലാണിത്...
നിന്റെ ചങ്കുറപ്പിനാൽ തീർത്തൊരു മാണിക്യക്കല്ല് ..
അതിന്റെ നിറവും ചുവപ്പുതന്നെ....
......ജിജി സെബാസ്റ്യൻ കല്ലുകളം.
edit