Friday, February 19, 2016
കാണാത്ത തീരം........
ഒരു മിഴി കൂമ്പിയടയുമ്പോൾ
നിറയുന്നീ കവിൾതടങ്ങൾ
നൊമ്പരങ്ങൾ തീർത്തിടുന്നുവോ നിൻ മൌനം
എനിക്കേകുന്നു
തീരാത്ത കണ്ണീർ ചാലുകൾ.
ഉഴറിയ മനസ്സുമായി ഞാനെൻ
തീരത്തു നില്ക്കുകയായ്
കാണാത്ത തീരം തേടാനെൻ
മനസ്സ് മിഴി പൂട്ടുകയാണോ?
ഓളങ്ങളിലിളകും കായൽ തടം പോലെ
വിങ്ങുന്നു എൻ മാനസവും.
നില തെറ്റി പറന്നു വീണ
മീവൽ പക്ഷിയെപോൽ
ചിറകറ്റു വീണുവോ
എൻ മനസ്സിൻ ഹർഷാരവങ്ങൾ.
സന്ധ്യായാമങ്ങളിൽ ഞാൻ കേൾക്കുന്നു
ഇരമ്പിയ കാറ്റിൻ മർമ്മരങ്ങൾ
വഴിതെറ്റിയെത്തിയാ വണ്ടത്താനെപോൽ
വഴിയറിയാതെ ഉഴറുന്നു എൻ മാനസവും.
നിത്യമാം തമസ്സിലണയാൻ
വെമ്പലായി നിങ്ങുന്നീ ജീവനും
നഷ്ടങ്ങളില്ല ലാഭങ്ങളില്ല
നിദ്ര എന്നെ വിളിക്കുകയായ്...!
നിറയുന്നീ കവിൾതടങ്ങൾ
നൊമ്പരങ്ങൾ തീർത്തിടുന്നുവോ നിൻ മൌനം
എനിക്കേകുന്നു
തീരാത്ത കണ്ണീർ ചാലുകൾ.
ഉഴറിയ മനസ്സുമായി ഞാനെൻ
തീരത്തു നില്ക്കുകയായ്
കാണാത്ത തീരം തേടാനെൻ
മനസ്സ് മിഴി പൂട്ടുകയാണോ?
ഓളങ്ങളിലിളകും കായൽ തടം പോലെ
വിങ്ങുന്നു എൻ മാനസവും.
നില തെറ്റി പറന്നു വീണ
മീവൽ പക്ഷിയെപോൽ
ചിറകറ്റു വീണുവോ
എൻ മനസ്സിൻ ഹർഷാരവങ്ങൾ.
സന്ധ്യായാമങ്ങളിൽ ഞാൻ കേൾക്കുന്നു
ഇരമ്പിയ കാറ്റിൻ മർമ്മരങ്ങൾ
വഴിതെറ്റിയെത്തിയാ വണ്ടത്താനെപോൽ
വഴിയറിയാതെ ഉഴറുന്നു എൻ മാനസവും.
നിത്യമാം തമസ്സിലണയാൻ
വെമ്പലായി നിങ്ങുന്നീ ജീവനും
നഷ്ടങ്ങളില്ല ലാഭങ്ങളില്ല
നിദ്ര എന്നെ വിളിക്കുകയായ്...!
.............ജിജി സെബാസ്റ്റ്യൻ. കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit