ഋതുദേദം (6) ചിത്രകാരന്റെ ഭാവന
Friday, August 12, 2016
ഋതുദേദം (6) ചിത്രകാരന്റെ ഭാവന
ചിത്രകാരന്റെ ഭാവന പോലെ
ഋതുക്കളിലും മാറ്റങ്ങൾ വന്നു...
ഋതുക്കളിലും മാറ്റങ്ങൾ വന്നു...
നിന്റെ ചിത്രം വരച്ചപ്പോഴോക്കെ
തെളിയാതെ നിന്നു
രൂപം... ഭാവങ്ങളെയും മറന്ന്
ഇരുട്ടിലേയ്ക്ക് തന്നെ മടങ്ങി.
തെളിയാതെ നിന്നു
രൂപം... ഭാവങ്ങളെയും മറന്ന്
ഇരുട്ടിലേയ്ക്ക് തന്നെ മടങ്ങി.
നിറക്കൂട്ടുകളും വർണ്ണങ്ങളും ചേർത്ത്
നിന്റെ മുഖം ഞാൻ കറുപ്പിച്ചുകൊണ്ടേയിരുന്നു
എന്നാലത് രക്തപുഷ്പങ്ങളായ്
അശ്രുകണങ്ങളായ് എന്നിലലിഞ്ഞുവോ...
നിന്റെ മുഖം ഞാൻ കറുപ്പിച്ചുകൊണ്ടേയിരുന്നു
എന്നാലത് രക്തപുഷ്പങ്ങളായ്
അശ്രുകണങ്ങളായ് എന്നിലലിഞ്ഞുവോ...
ഇനിയൊരു ജന്മമുണ്ടെങ്കിൽ
നീയൊരു മന്ദാരപ്പൂവായ്
ആകാശഗംഗയിൽ ഒളിക്കുമ്പോൾ
അതിന്റെ നിറത്തിലും സൗന്ദര്യത്തിലും
ചിറകില്ലാത്ത നീലാകാശമാകാം ഞാൻ.
നീയൊരു മന്ദാരപ്പൂവായ്
ആകാശഗംഗയിൽ ഒളിക്കുമ്പോൾ
അതിന്റെ നിറത്തിലും സൗന്ദര്യത്തിലും
ചിറകില്ലാത്ത നീലാകാശമാകാം ഞാൻ.
ഇന്നിതാ കുറുകുന്ന പ്രാവിനെപോൽ
ഈ ജീവിതവും കുറുകുന്നു...
ഈ ജീവിതവും കുറുകുന്നു...
......ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment