Saturday, January 30, 2016
കാത്തിരിപ്പ്....
നഷ്ടവസന്തമേ നീയെങ്ങുമറഞ്ഞു
പുലർകാലം വിടർന്നതറിയാതെ.
നിത്യ വസന്തമാം നിന്നെ പ്രണയിച്ച്
ഉഷസ്സാകും പ്രണയിനി കാത്തിരുന്നു.
തുലാമഴ പെയ്തൊഴിഞ്ഞിപ്പോൾ
വൃശ്ചിക പുലരി വന്നതറിഞ്ഞീലെ-
ഇനിയും നിൻ കനവുണരാൻ
മീനത്തിലെ സൂര്യനെ കാണണമോ?
സുന്ദരമാമൊരു ഇടവത്തിൽ തീരുന്നതീ-
വസന്തത്തെ കാണുവാനെത്ര ഭംഗിയെന്ന്
ഉഷസ്സാകും പ്രണയിനി മൊഴിഞ്ഞപ്പൊൾ
നിൻ കണ്ണുകൾ വിടർന്നതു പൂക്കൾ കണ്ടുവോ ?
ആരുമറിയാതെ നിന്നുടയാടകൾക്ക്
മഴവില്ലിൻ നിറം നല്കി പോയൊരു വസന്തത്തെ
സ്പർശനത്തിൻ മന്ദസ്മിതം തൂകി
പ്രണയിച്ചതോർമ്മയില്ലേ?
കിളികൾ ചിലയ്ക്കുന്ന ഈണമാം
കളമൊഴികൾ കേട്ടിട്ടെന്നവണ്ണം
ഉണർന്നൊരു വസന്തത്തിൻ വരവേല്പ്പിനായ്
മധുവായ്കാത്തിരിപ്പൂ.. ഉഷസ്സാകുമീ പ്രണയിനി.
.............ജിജി സെബാസ്റ്റ്യൻ. കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
പുലർകാലം വിടർന്നതറിയാതെ.
നിത്യ വസന്തമാം നിന്നെ പ്രണയിച്ച്
ഉഷസ്സാകും പ്രണയിനി കാത്തിരുന്നു.
തുലാമഴ പെയ്തൊഴിഞ്ഞിപ്പോൾ
വൃശ്ചിക പുലരി വന്നതറിഞ്ഞീലെ-
ഇനിയും നിൻ കനവുണരാൻ
മീനത്തിലെ സൂര്യനെ കാണണമോ?
സുന്ദരമാമൊരു ഇടവത്തിൽ തീരുന്നതീ-
വസന്തത്തെ കാണുവാനെത്ര ഭംഗിയെന്ന്
ഉഷസ്സാകും പ്രണയിനി മൊഴിഞ്ഞപ്പൊൾ
നിൻ കണ്ണുകൾ വിടർന്നതു പൂക്കൾ കണ്ടുവോ ?
ആരുമറിയാതെ നിന്നുടയാടകൾക്ക്
മഴവില്ലിൻ നിറം നല്കി പോയൊരു വസന്തത്തെ
സ്പർശനത്തിൻ മന്ദസ്മിതം തൂകി
പ്രണയിച്ചതോർമ്മയില്ലേ?
കിളികൾ ചിലയ്ക്കുന്ന ഈണമാം
കളമൊഴികൾ കേട്ടിട്ടെന്നവണ്ണം
ഉണർന്നൊരു വസന്തത്തിൻ വരവേല്പ്പിനായ്
മധുവായ്കാത്തിരിപ്പൂ.. ഉഷസ്സാകുമീ പ്രണയിനി.
.............ജിജി സെബാസ്റ്റ്യൻ. കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit