Saturday, July 30, 2016
വേർപാട്...
ആർദ്രമാം വേർപാടിൽ
ഇത്ര നിശബ്ദമായ്
തേങ്ങുന്നതെന്തിനാണ് മനസ്സേ...
ഇത്ര നിശബ്ദമായ്
തേങ്ങുന്നതെന്തിനാണ് മനസ്സേ...
എത്ര നിശ്ശബ്ദമായാണ്
ആത്മാവിന്റെ ചലനം പോലും അറിയാതെ
നിന്റെ ഹൃദയമിടിപ്പൊരു
വാതിലിൻ മറവിൽ
ഒളിപ്പിച്ചിരിക്കുന്നത്...
ഓർമകളെ പലതായ് പിരിച്ചെഴുതി
ചക്രവാളസീമയിലെത്തുംവരെ
സ്വപ്നങ്ങളെ താലോലിച്ചു ഞാനുറങ്ങട്ടെ ...
ആത്മാവിന്റെ ചലനം പോലും അറിയാതെ
നിന്റെ ഹൃദയമിടിപ്പൊരു
വാതിലിൻ മറവിൽ
ഒളിപ്പിച്ചിരിക്കുന്നത്...
ഓർമകളെ പലതായ് പിരിച്ചെഴുതി
ചക്രവാളസീമയിലെത്തുംവരെ
സ്വപ്നങ്ങളെ താലോലിച്ചു ഞാനുറങ്ങട്ടെ ...
മിഴികൾ പ്രാണനെ
ഒന്നായ് വിഴുങ്ങുന്നതും
ശബ്ദം നിശബ്ദമായ്
ചങ്ങല ബന്ധനങ്ങളിൽ
കിലുങ്ങുന്നതും നീയറിയുന്നുണ്ടാവില്ല.
ഒന്നായ് വിഴുങ്ങുന്നതും
ശബ്ദം നിശബ്ദമായ്
ചങ്ങല ബന്ധനങ്ങളിൽ
കിലുങ്ങുന്നതും നീയറിയുന്നുണ്ടാവില്ല.
ഏത് കിനാവിലാണ് നീയെന്നെ
വേർപിരിഞ്ഞു പോയത്...
പാതിമുറിഞ്ഞു ഇറ്റിറ്റു വീഴുന്ന ചോരയ്ക്ക്
ഇനി വേദനയുടെ കയ്പ്പ്...
വേർപിരിഞ്ഞു പോയത്...
പാതിമുറിഞ്ഞു ഇറ്റിറ്റു വീഴുന്ന ചോരയ്ക്ക്
ഇനി വേദനയുടെ കയ്പ്പ്...
...ജിജി സെബാസ്റ്റ്യൻ കല്ലുകളം.
edit