നീല വർണ്ണo...
Tuesday, July 26, 2016
നീല വർണ്ണo...
കാലത്തിൻ ഒഴുക്കിൽ പെട്ടൊരു
കളിവീണ പാടി...
കൊഴിഞ്ഞു വീണോരോ ഇലകളിലും
മഞ്ഞിൻ കണികകൾ...
പൊയ്പ്പോയ ഓർമകളുടെ...
ശ്മശാന ഭൂമി പോലെ...
ഞാനറിയാതെയെൻ മിഴികൾ
ഈറനണിഞ്ഞുവോ...
താഴിട്ടു പൂട്ടിയ വാതിലിനരികിലായ്
ചിലച്ച പക്ഷിയെ കണ്ടില്ലൊരിക്കലും
ഈറൻകാറ്റിനൊപ്പം ഇരുളുന്ന ആകാശത്തിൽ
പറന്നുയരുന്ന ധൂമപടലത്തിലൊരു
നീല വർണ്ണമായ്...മറഞ്ഞിരുന്നു ഞാൻ...
.....ജിജി സെബാസ്റ്റ്യൻ കല്ലുകളം
കാലത്തിൻ ഒഴുക്കിൽ പെട്ടൊരു
കളിവീണ പാടി...
കൊഴിഞ്ഞു വീണോരോ ഇലകളിലും
മഞ്ഞിൻ കണികകൾ...
പൊയ്പ്പോയ ഓർമകളുടെ...
ശ്മശാന ഭൂമി പോലെ...
ഞാനറിയാതെയെൻ മിഴികൾ
ഈറനണിഞ്ഞുവോ...
താഴിട്ടു പൂട്ടിയ വാതിലിനരികിലായ്
ചിലച്ച പക്ഷിയെ കണ്ടില്ലൊരിക്കലും
ഈറൻകാറ്റിനൊപ്പം ഇരുളുന്ന ആകാശത്തിൽ
പറന്നുയരുന്ന ധൂമപടലത്തിലൊരു
നീല വർണ്ണമായ്...മറഞ്ഞിരുന്നു ഞാൻ...
.....ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment