നനഞ്ഞ ഓർമ്മകൾ..
Thursday, July 14, 2016
നനഞ്ഞ ഓർമ്മകൾ..
ഇന്നലെ എന്റെ കൺകോണുകൾ നനഞ്ഞുവോ
എന്തിനെന്നറിയാതെ....
എവിടെയോ മറന്നുവെച്ച പുസ്തകത്താളിലെൻ
മിഴിനീർ ഊർന്നുവോ...
വീണ്ടുമൊരോർമ്മപെടുത്തൽ പോലെ...
എന്തിനെന്നറിയാതെ....
എവിടെയോ മറന്നുവെച്ച പുസ്തകത്താളിലെൻ
മിഴിനീർ ഊർന്നുവോ...
വീണ്ടുമൊരോർമ്മപെടുത്തൽ പോലെ...
മിഴിയിണകൾ മൊഴി പറഞ്ഞതറിഞ്ഞില്ല
മനസ്സ് കോമാളിയായ്മുഖം കാട്ടി ചിരിച്ചപ്പോഴും
തേങ്ങിയതറിഞ്ഞില്ല
നിനവിലെ ഓർമ്മകൾ
കടലാസുവഞ്ചികൾ പോലെ
ആലോലമാടിയപ്പോഴും
ഞാനറിഞ്ഞില്ല എൻ മിഴിയിണകൾ
കൺപീലികളെ നനച്ചു പോയത്
മനസ്സ് കോമാളിയായ്മുഖം കാട്ടി ചിരിച്ചപ്പോഴും
തേങ്ങിയതറിഞ്ഞില്ല
നിനവിലെ ഓർമ്മകൾ
കടലാസുവഞ്ചികൾ പോലെ
ആലോലമാടിയപ്പോഴും
ഞാനറിഞ്ഞില്ല എൻ മിഴിയിണകൾ
കൺപീലികളെ നനച്ചു പോയത്
കൊഴിഞ്ഞ മയിൽപ്പീലി തണ്ടുപോലെ
വാടാമലരിലെ കൂട്ടുചേർന്നു നിൽക്കുന്ന
ഇതളുകൾ പോലെ
ഒരായിരം ഓർമ്മകൾ
ആർത്തലയടിച്ചപ്പോഴും
ഞാനറിഞ്ഞില്ല
മിഴിയിണകളിൽ നിഴൽ മൂടിയത്.
വാടാമലരിലെ കൂട്ടുചേർന്നു നിൽക്കുന്ന
ഇതളുകൾ പോലെ
ഒരായിരം ഓർമ്മകൾ
ആർത്തലയടിച്ചപ്പോഴും
ഞാനറിഞ്ഞില്ല
മിഴിയിണകളിൽ നിഴൽ മൂടിയത്.
മുഖം മറച്ചൊഴുകിയൊരോർമ്മകളിൽ
എന്തിനെന്നറിയില്ല...
ഇന്നലെ എന്റെ കൺകോണുകൾ നിറഞ്ഞു തുളുമ്പി..... ..
എന്തിനെന്നറിയില്ല...
ഇന്നലെ എന്റെ കൺകോണുകൾ നിറഞ്ഞു തുളുമ്പി..... ..
..........ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment