ഹൃദയതാളം...
Tuesday, July 12, 2016
ഹൃദയതാളം...
ഹൃദയമേ ഞാൻ നിന്നിലൊരു താളമായ്...ലയമായ്
മാറുന്നുവോ......
അതെന്റെ ഹൃദയമിടിപ്പ് കൂട്ടുന്നു
എന്നിലെ താളലയങ്ങൾ
അറിയുന്നു ഞാൻ നിന്നിലൂടെ
ഒരു മാത്ര വെറുതെ ഓർക്കുന്നു
നീയെന്നിൽ അലിഞ്ഞിരുന്നുവെങ്കിൽ ...
താളമേ നീയെന്നെ ലയിപ്പിക്കാതെ
ചിലപ്പോൾ ഞാൻ അലിഞ്ഞില്ലാതെയായാലോ
മാറുക നിന്നിലേയ്ക്ക് തന്നെ
നിന്റെ ശ്വാസനിശ്വാസങ്ങൾ നിന്നിലെ
ഹൃദയ താളലയങ്ങളാകട്ടെ
ബാക്കിയായവ അപസ്വരങ്ങളും
മൗനം കൊണ്ട് സ്വരങ്ങൾ നഷ്ടപ്പെടുത്തുന്നവർക്ക്
ഹൃദയമിടിപ്പ് കെടാൻ പോകുന്ന
ഒരു വിളക്കിലെ നെയ്യ് തിരി നാളം പോലെയാണ്....
ഹൃദയമേ എപ്പോഴും ഞാൻ നിന്നിലൊരു
മാറുന്നുവോ......
അതെന്റെ ഹൃദയമിടിപ്പ് കൂട്ടുന്നു
എന്നിലെ താളലയങ്ങൾ
അറിയുന്നു ഞാൻ നിന്നിലൂടെ
ഒരു മാത്ര വെറുതെ ഓർക്കുന്നു
നീയെന്നിൽ അലിഞ്ഞിരുന്നുവെങ്കിൽ ...
താളമേ നീയെന്നെ ലയിപ്പിക്കാതെ
ചിലപ്പോൾ ഞാൻ അലിഞ്ഞില്ലാതെയായാലോ
മാറുക നിന്നിലേയ്ക്ക് തന്നെ
നിന്റെ ശ്വാസനിശ്വാസങ്ങൾ നിന്നിലെ
ഹൃദയ താളലയങ്ങളാകട്ടെ
ബാക്കിയായവ അപസ്വരങ്ങളും
മൗനം കൊണ്ട് സ്വരങ്ങൾ നഷ്ടപ്പെടുത്തുന്നവർക്ക്
ഹൃദയമിടിപ്പ് കെടാൻ പോകുന്ന
ഒരു വിളക്കിലെ നെയ്യ് തിരി നാളം പോലെയാണ്....
ഹൃദയമേ എപ്പോഴും ഞാൻ നിന്നിലൊരു
താളമായ്...ലയമായ്
ജ്വലിച്ചു നില്ക്കാനാണെനിക്കിഷ്ടം ...
……......ജിജി സെബാസ്റ്റ്യൻ കല്ലുകളം
ജ്വലിച്ചു നില്ക്കാനാണെനിക്കിഷ്ടം ...
……......ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment