കാലികം...........
Tuesday, July 19, 2016
കാലികം...........
ബോധി വൃക്ഷത്തിൻ തണലിലിരുന്ന്
ബോധം മറഞ്ഞ യുവ സന്ന്യാസി മൊഴിഞ്ഞു
നിന്റെ നാമേധേയം മാറ്റണം ....
തലയിൽ ഇന്നെനിക്ക് വായുപ്രവാഹം ...
നാമം നീട്ടി വിളിക്കാൻ പ്രയാസം ....
ബോധം മറഞ്ഞ യുവ സന്ന്യാസി മൊഴിഞ്ഞു
നിന്റെ നാമേധേയം മാറ്റണം ....
തലയിൽ ഇന്നെനിക്ക് വായുപ്രവാഹം ...
നാമം നീട്ടി വിളിക്കാൻ പ്രയാസം ....
പോകുന്ന വഴിയും വരുന്ന വഴിയും
അക്ഷരം ചൊല്ലിക്കൊടുക്കുന്ന
വാരസ്യാർക്ക് അതൃപ്തി
നിനക്കു തുളസി ആയാലോ ...പുണ്ണ്യമാണത്...
ചെമ്പരത്തിയാണെങ്കിൽ നീട്ടി വിളിക്കാം
പിന്നെ ചെവിയിൽ തിരുകി അവസാന ദശയിൽ
ചെവിയിൽ ചൂടാം....
അക്ഷരം ചൊല്ലിക്കൊടുക്കുന്ന
വാരസ്യാർക്ക് അതൃപ്തി
നിനക്കു തുളസി ആയാലോ ...പുണ്ണ്യമാണത്...
ചെമ്പരത്തിയാണെങ്കിൽ നീട്ടി വിളിക്കാം
പിന്നെ ചെവിയിൽ തിരുകി അവസാന ദശയിൽ
ചെവിയിൽ ചൂടാം....
അക്ഷരം ചൊല്ലിയ വാരസ്യാർ മൊഴിഞ്ഞു
പെരുമാറാൻ അറിയാഞ്ഞാൽ
കർക്കിടകം ചൂരൽകഷായം കുടിപ്പിക്കുമത്രെ....
അവനതു ചിത്തഭ്രമം
അവൾക്കതു നെറികേടിന്റെ വിത്തുമുളയ്ക്കൽ
പെരുമാറാൻ അറിയാഞ്ഞാൽ
കർക്കിടകം ചൂരൽകഷായം കുടിപ്പിക്കുമത്രെ....
അവനതു ചിത്തഭ്രമം
അവൾക്കതു നെറികേടിന്റെ വിത്തുമുളയ്ക്കൽ
മന്ത്രങ്ങൾ ചൊല്ലുന്ന സന്ന്യാസിക്കറിയുമോ
അമ്മാനമാടുന്ന അക്ഷരങ്ങളുടെ താളം
വാമൊഴിയായും വരമൊഴിയായും
അക്ഷരങ്ങൾ കടം വാങ്ങിയാലും
‘മലയാളം’ എന്നും ‘മലയാളം’ തന്നെ.
‘സംസ്കാരം’ എന്നും ‘സംസ്കാരം’ തന്നെ
‘ഭ്രാന്ത്’ എന്നും ‘ഭ്രാന്ത്’ തന്നെയും...
അമ്മാനമാടുന്ന അക്ഷരങ്ങളുടെ താളം
വാമൊഴിയായും വരമൊഴിയായും
അക്ഷരങ്ങൾ കടം വാങ്ങിയാലും
‘മലയാളം’ എന്നും ‘മലയാളം’ തന്നെ.
‘സംസ്കാരം’ എന്നും ‘സംസ്കാരം’ തന്നെ
‘ഭ്രാന്ത്’ എന്നും ‘ഭ്രാന്ത്’ തന്നെയും...
പുതിയ അവതാരങ്ങൾ
പുതിയ യുവത്വത്തിന്റെ തലതിരിഞ്ഞ ചിന്തകൾ
വേഷങ്ങൾ പലത്..ആട്ടങ്ങൾ ഒന്ന്...
പ്രച്ഛന്ന വേഷത്തിൽ അഗ്രഗണ്യൻ
അല്ലാതെന്താണിതെല്ലാം ...... ..മലയാളമേ!
പൊറുക്കുക...നിൻ മക്കളോട് ....
പുതിയ യുവത്വത്തിന്റെ തലതിരിഞ്ഞ ചിന്തകൾ
വേഷങ്ങൾ പലത്..ആട്ടങ്ങൾ ഒന്ന്...
പ്രച്ഛന്ന വേഷത്തിൽ അഗ്രഗണ്യൻ
അല്ലാതെന്താണിതെല്ലാം ...... ..മലയാളമേ!
പൊറുക്കുക...നിൻ മക്കളോട് ....
............ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment