എന്റെ മണ്ണ്..
Monday, July 25, 2016
എന്റെ മണ്ണ്..
നിന്റെ മണ്ണിൽ ഞാനിന്നൊരു പ്രവാസി
പൊന്നും അതുപോലെ ദുഃഖവും തരുന്ന...
മണ്ണാണെനിക്ക് നീ.
വർഷങ്ങളായ് ഞാൻ നിന്നോടു കൂടെയുണ്ട്
വ്യത്യസ്ത ഭാഷയും, ആളുകൾ, വഴികൾ
വ്യത്യസ്തമായ കാഴ്ചകളും...
എല്ലാംകൊണ്ടും നീ വേറൊരു ലോകം
എങ്കിലും തിരികെയെനിക്കെത്തേണമെൻ
മണ്ണിൻ മടിയിൽ...
പൊന്നും അതുപോലെ ദുഃഖവും തരുന്ന...
മണ്ണാണെനിക്ക് നീ.
വർഷങ്ങളായ് ഞാൻ നിന്നോടു കൂടെയുണ്ട്
വ്യത്യസ്ത ഭാഷയും, ആളുകൾ, വഴികൾ
വ്യത്യസ്തമായ കാഴ്ചകളും...
എല്ലാംകൊണ്ടും നീ വേറൊരു ലോകം
എങ്കിലും തിരികെയെനിക്കെത്തേണമെൻ
മണ്ണിൻ മടിയിൽ...
പച്ചപ്പ് കുറഞ്ഞാലും...സ്ത്രീകളെ മാനിക്കുന്ന,
ഹർത്താലുകൾ ഇല്ലാത്തതും...
നിയമങ്ങൾ നീതിയോടെ നടപ്പാക്കുന്നതുമായ
ഈന്തപ്പനയുടെ ഈ നാടിനോട്
ബഹുമാനമാണെനിക്കെന്നും.
വർഷങ്ങളായ് ഒരു ആത്മബന്ധം നിന്നോടുണ്ടെങ്കിലും
തിരികെയെനിക്കെത്തേണമെൻ
മണ്ണിൻ മടിയിൽ...
ഹർത്താലുകൾ ഇല്ലാത്തതും...
നിയമങ്ങൾ നീതിയോടെ നടപ്പാക്കുന്നതുമായ
ഈന്തപ്പനയുടെ ഈ നാടിനോട്
ബഹുമാനമാണെനിക്കെന്നും.
വർഷങ്ങളായ് ഒരു ആത്മബന്ധം നിന്നോടുണ്ടെങ്കിലും
തിരികെയെനിക്കെത്തേണമെൻ
മണ്ണിൻ മടിയിൽ...
അവർണ്ണർ-സവർണ്ണർ എന്ന വേർതിരിക്കലുകൾ
കണ്ണുകളെ ഈറനണിയിക്കുന്നെങ്കിലും
ദുരാചാരങ്ങൾ ഏറെയുള്ള
നീതി ദേവതയുടെ കണ്ണുകൾ കെട്ടപ്പെട്ട്
നീതി നിഷേധിക്കപ്പെടുന്ന
കള്ളവും കപടതയും കൈകളിൽ ഏന്തിയവർ നടമാടുന്ന...
ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്...
തിരികെയെനിക്കെത്തേണമെൻ
മണ്ണിൻ മടിയിലേക്ക്...
കണ്ണുകളെ ഈറനണിയിക്കുന്നെങ്കിലും
ദുരാചാരങ്ങൾ ഏറെയുള്ള
നീതി ദേവതയുടെ കണ്ണുകൾ കെട്ടപ്പെട്ട്
നീതി നിഷേധിക്കപ്പെടുന്ന
കള്ളവും കപടതയും കൈകളിൽ ഏന്തിയവർ നടമാടുന്ന...
ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്...
തിരികെയെനിക്കെത്തേണമെൻ
മണ്ണിൻ മടിയിലേക്ക്...
സ്നേഹമില്ലെങ്കിലും...
സഹോദര്യത്തെ വേലിക്കരുകിലായ്
നിർത്തുന്നവർ ഉണ്ടെങ്കിലും..
പച്ചപ്പ് നിറഞ്ഞ... കിളികളുടെ ഉണർത്തുപാട്ടുള്ള
എന്റെ മണ്ണ്... ഞാൻ ജനിച്ച മണ്ണ്...
എന്നും എനിക്ക് പ്രിയപെട്ടതുതന്നെ...
ആ മണ്ണിൻ മടിയിലേക്ക്
തിരികെയെനിക്കെത്തേണം...
.....ജിജി സെബാസ്റ്റ്യൻ കല്ലുകളം
സഹോദര്യത്തെ വേലിക്കരുകിലായ്
നിർത്തുന്നവർ ഉണ്ടെങ്കിലും..
പച്ചപ്പ് നിറഞ്ഞ... കിളികളുടെ ഉണർത്തുപാട്ടുള്ള
എന്റെ മണ്ണ്... ഞാൻ ജനിച്ച മണ്ണ്...
എന്നും എനിക്ക് പ്രിയപെട്ടതുതന്നെ...
ആ മണ്ണിൻ മടിയിലേക്ക്
തിരികെയെനിക്കെത്തേണം...
.....ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment