മഴയോട് .....കുശലം ...
Friday, July 22, 2016
മഴയോട് .....കുശലം ...
വിതുമ്പാൻ വെമ്പുന്ന കുഞ്ഞിനെപോൽ
പെയ്യാൻ നിൽക്കുന്ന കാർമേഘങ്ങളേ
ഇത്രയും ഇരുളിമയോ
നിൻ നിറത്തിനെന്ന് ശങ്കിച്ചു ഞാൻ
പെയ്യാൻ നിൽക്കുന്ന കാർമേഘങ്ങളേ
ഇത്രയും ഇരുളിമയോ
നിൻ നിറത്തിനെന്ന് ശങ്കിച്ചു ഞാൻ
വരണ്ട ഭൂമിയിൽ ദാഹജലമായ്
കുളിർധാരയായ് ഒഴുകിടുന്നുവെങ്കിലും
നിന്നിലെ ന്യത്തനടനങ്ങൾ
എന്നിലൊരു ഭീതി ഉണർത്തിടുന്നു...
കുളിർധാരയായ് ഒഴുകിടുന്നുവെങ്കിലും
നിന്നിലെ ന്യത്തനടനങ്ങൾ
എന്നിലൊരു ഭീതി ഉണർത്തിടുന്നു...
നിന്നിൽ നടമാടുന്ന വെള്ളിടിവെളിച്ചങ്ങൾ
ഒരു വേള...ജീവജാലങ്ങളെ
ഭസ്മികരിക്കുന്നുവെങ്കിലും..
ഗൃഹാതുരതയെ ഓർമപ്പെടുത്തി..
ഒരു പെരുമഴക്കാലം
കൊതിക്കാത്തതായ് ആരുണ്ട് ...
ഒരു വേള...ജീവജാലങ്ങളെ
ഭസ്മികരിക്കുന്നുവെങ്കിലും..
ഗൃഹാതുരതയെ ഓർമപ്പെടുത്തി..
ഒരു പെരുമഴക്കാലം
കൊതിക്കാത്തതായ് ആരുണ്ട് ...
കാലവർഷ മേഘമേ!
കറുത്തിരുണ്ടു നീ മഴയായ്
പെയ്തൊഴിയുമ്പോൾ
നിൻ കുളിരിൽ എത്ര
പുൽനാമ്പുകൾ മുളപൊട്ടുന്നു.....
കറുത്തിരുണ്ടു നീ മഴയായ്
പെയ്തൊഴിയുമ്പോൾ
നിൻ കുളിരിൽ എത്ര
പുൽനാമ്പുകൾ മുളപൊട്ടുന്നു.....
കളകള നാദമുയർത്തി
ഒഴുകി ഒഴുകി ഭൂമിയെ
നനയ്ക്കുമ്പോൾ
വയലേലകളും ... ജീവജാലങ്ങളും
കൊച്ചുകിളികളും
നിന്നോട് ചൊല്ലുമോ ...
നാളെയും വിരുന്നിനെത്തണം
കുളിർ കാറ്റിനൊപ്പം …..ചറ...പറ...മഴയായ്…
തൊടികളെ നനച്ചിടുവാൻ...
ഒഴുകി ഒഴുകി ഭൂമിയെ
നനയ്ക്കുമ്പോൾ
വയലേലകളും ... ജീവജാലങ്ങളും
കൊച്ചുകിളികളും
നിന്നോട് ചൊല്ലുമോ ...
നാളെയും വിരുന്നിനെത്തണം
കുളിർ കാറ്റിനൊപ്പം …..ചറ...പറ...മഴയായ്…
തൊടികളെ നനച്ചിടുവാൻ...
.....ജിജി സെബാസ്ററ്യൻ കല്ലുകളം..
edit
No comments:
Post a Comment