Sunday, September 4, 2016
ഋതുദേദം തുടർച്ച... (10) പ്രണയം
എന്റെ പ്രണയമേ...ഋതുക്കൾ മാറി...
ചിങ്ങപ്പുലരി പിറന്നു
നാടൊട്ടുക്ക് വാദ്യമേളം...
തപ്പുംതുടിയും.
നാടൊട്ടുക്ക് വാദ്യമേളം...
തപ്പുംതുടിയും.
അന്ന് നീയെന്റെ മനസിലൊരു
പഞ്ചാരിമേളം തീർത്തു...
ഞാനറിയാതെ അഞ്ചു
മേളങ്ങളും ഒഴുകി...
പഞ്ചാരിമേളം തീർത്തു...
ഞാനറിയാതെ അഞ്ചു
മേളങ്ങളും ഒഴുകി...
തുടികൊട്ടും താളത്തിൽ
മനസ്സുകൾ ഒന്നായതും
എന്റെ ശബ്ദം നിന്നിലലിഞ്ഞതും
നാമിരുവരും മൗനമായതും
നീ മറന്നുവോ
മനസ്സുകൾ ഒന്നായതും
എന്റെ ശബ്ദം നിന്നിലലിഞ്ഞതും
നാമിരുവരും മൗനമായതും
നീ മറന്നുവോ
ഓർമ്മകൾ സൂര്യകിരണങ്ങൾ
പോലെയാണ്...
ഉദിക്കുമ്പോൾ നീ ഉന്മേഷവാനും
അസ്തമയം നിന്റെ മനോവ്യഥയും.
പോലെയാണ്...
ഉദിക്കുമ്പോൾ നീ ഉന്മേഷവാനും
അസ്തമയം നിന്റെ മനോവ്യഥയും.
എന്റെ പ്രണയമേ...
ഋതുഭേദങ്ങളിലെ ഞാറ്റുവേലകളായ്
നീയെന്നിൽ നിറയുക
ഇടയ്ക്കെങ്കിലും
എന്നെയൊന്നു തട്ടിയുണർത്തുക
നീയെന്നിലുണ്ടെന്ന് എന്റെ
മനസ്സിനെ അറിയിക്കുവാൻ....
നീയെന്നിൽ നിറയുക
ഇടയ്ക്കെങ്കിലും
എന്നെയൊന്നു തട്ടിയുണർത്തുക
നീയെന്നിലുണ്ടെന്ന് എന്റെ
മനസ്സിനെ അറിയിക്കുവാൻ....
...ജിജി സെബാസ്റ്റ്യൻ കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN