നടനങ്ങൾ
Friday, April 15, 2016
നടനങ്ങൾ
താളം മനസ്സിലാകാതെ പോയെന്നുടെ
മാനസമിന്നു വേദനിക്കുന്നെങ്കിലും
ഇന്നീ ദിനത്തിൽ വന്നൊരു തേങ്ങൽ
നിമിഷങ്ങളിലെ വേദനയായി മാറിടുന്നുവോ...
ഇരുണ്ടു തുടങ്ങിയ മേഘത്തിൽ
വന്നെത്തിയ വെള്ളിടി പോലെ
അന്ത:രംഗത്തിൻ താളങ്ങൾ
മിന്നലിൻ പ്രകാശം പോൽ മറഞ്ഞിടുന്നു.
തുടിച്ചീടുന്നീ ഹൃദയത്തിൻ
വിങ്ങലിൻ നോവറിയാതെ
നടത്തിടുന്ന നിൻ നടനങ്ങൾ
തകർത്തീടുന്നുവോ എൻ മാനസം
നടനത്തിൻ മനസ്സറിയാതെ ഞാൻ
നിൻ മാനസ്സത്തിൽ നിന്നകന്നുവോ...
തെല്ലുമേ ചോദ്യമില്ലാതെ നീ
ചെയ്തു നിൻ പ്രവൃത്തികൾ
താളമറിയാതെ എൻ മാനസം വീണ്ടും -
നിശ് ചലമായിടുന്നുവോ!
ഒഴിഞ്ഞിടുന്നിതാ ഞാൻ......
നീ നിന്നിലെ താളമായി തീർന്നീടുക.......
,,,,,,,,,,,,,,,,,,,, ജിജി സെബാസ്റ്റ്യൻ. കല്ലുകളം
മാനസമിന്നു വേദനിക്കുന്നെങ്കിലും
ഇന്നീ ദിനത്തിൽ വന്നൊരു തേങ്ങൽ
നിമിഷങ്ങളിലെ വേദനയായി മാറിടുന്നുവോ...
ഇരുണ്ടു തുടങ്ങിയ മേഘത്തിൽ
വന്നെത്തിയ വെള്ളിടി പോലെ
അന്ത:രംഗത്തിൻ താളങ്ങൾ
മിന്നലിൻ പ്രകാശം പോൽ മറഞ്ഞിടുന്നു.
തുടിച്ചീടുന്നീ ഹൃദയത്തിൻ
വിങ്ങലിൻ നോവറിയാതെ
നടത്തിടുന്ന നിൻ നടനങ്ങൾ
തകർത്തീടുന്നുവോ എൻ മാനസം
നടനത്തിൻ മനസ്സറിയാതെ ഞാൻ
നിൻ മാനസ്സത്തിൽ നിന്നകന്നുവോ...
തെല്ലുമേ ചോദ്യമില്ലാതെ നീ
ചെയ്തു നിൻ പ്രവൃത്തികൾ
താളമറിയാതെ എൻ മാനസം വീണ്ടും -
നിശ് ചലമായിടുന്നുവോ!
ഒഴിഞ്ഞിടുന്നിതാ ഞാൻ......
നീ നിന്നിലെ താളമായി തീർന്നീടുക.......
,,,,,,,,,,,,,,,,,,,, ജിജി സെബാസ്റ്റ്യൻ. കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment