പുലർകാല മോഹം...
Sunday, April 3, 2016
പുലർകാല മോഹം...
നിശയുടെ നീലിമയിൽ തീർത്ത
നല്ലൊരു പുലർകാലത്തിൽ
ശാന്തമായ അന്തരീക്ഷത്തിൽ
ഞാനിന്നൊരു ഉദയം കണ്ടു
പുലർകാലമാം സുന്ദരവദനത്തിൽ
സുരഭിലയാം സുന്ദരഭൂമിയെ..
നനുനനുത്ത മഞ്ഞിൻ കണികയാൽ
ചെടികളെല്ലാം ഈറനണിഞ്ഞു.
പ്രഭാതത്തിൻ കുളിർതൂകീ
പൂക്കളെല്ലാം ആനന്ദം കൊണ്ടു.
ചേക്കേറിയ ചില്ലകൾ വിട്ടൊരോ-
കിളികളും പാട്ടുപാടി.
സൂര്യ തേജസിലവർ കൂടുവിട്ടു
പശിയകറ്റാൻ പറന്നകന്നു
വാർദ്ധക്യമായൊരിലകളെല്ലാം
നഷ്ട സ്വപ്നങ്ങളാൽ നിലംപൊത്തി.
കൂടണയാനായി ഒത്തുചേർന്നവർ
ചന്ദ്രശോഭയിൽ കിന്നാരം ചൊല്ലി
നിശബ്ദശാന്തമാം അന്തരീക്ഷത്തിൽ
വീണ്ടുമൊരു ഉദയം വന്നിടുന്നു.
സുന്ദരമായൊരു ഉദയത്തെ കണ്ടുണരവെ
എന്നുടെ അന്ത:രംഗം മന്ത്രിച്ചു
ഉദയാസ്തമയങ്ങളിലൊന്നു പറന്നു നടക്കുവാൻ
ശലഭങ്ങലായ്, കിളികളായ് തീർന്നിരുന്നുവെങ്കിൽ...... ...
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
നല്ലൊരു പുലർകാലത്തിൽ
ശാന്തമായ അന്തരീക്ഷത്തിൽ
ഞാനിന്നൊരു ഉദയം കണ്ടു
പുലർകാലമാം സുന്ദരവദനത്തിൽ
സുരഭിലയാം സുന്ദരഭൂമിയെ..
നനുനനുത്ത മഞ്ഞിൻ കണികയാൽ
ചെടികളെല്ലാം ഈറനണിഞ്ഞു.
പ്രഭാതത്തിൻ കുളിർതൂകീ
പൂക്കളെല്ലാം ആനന്ദം കൊണ്ടു.
ചേക്കേറിയ ചില്ലകൾ വിട്ടൊരോ-
കിളികളും പാട്ടുപാടി.
സൂര്യ തേജസിലവർ കൂടുവിട്ടു
പശിയകറ്റാൻ പറന്നകന്നു
വാർദ്ധക്യമായൊരിലകളെല്ലാം
നഷ്ട സ്വപ്നങ്ങളാൽ നിലംപൊത്തി.
കൂടണയാനായി ഒത്തുചേർന്നവർ
ചന്ദ്രശോഭയിൽ കിന്നാരം ചൊല്ലി
നിശബ്ദശാന്തമാം അന്തരീക്ഷത്തിൽ
വീണ്ടുമൊരു ഉദയം വന്നിടുന്നു.
സുന്ദരമായൊരു ഉദയത്തെ കണ്ടുണരവെ
എന്നുടെ അന്ത:രംഗം മന്ത്രിച്ചു
ഉദയാസ്തമയങ്ങളിലൊന്നു പറന്നു നടക്കുവാൻ
ശലഭങ്ങലായ്, കിളികളായ് തീർന്നിരുന്നുവെങ്കിൽ......
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment