പ്രണയം... ഒരോർമ്മ
Friday, April 15, 2016
പ്രണയം... ഒരോർമ്മ
സുഖമുള്ളോരോർമ്മയാണെനിക്കീ. .പ്രണയം
മഞ്ഞുപോലൊരോർമ്മ
അതിൽ ലയിച്ചിടുവാൻ മോഹം.
ഏകാകിയായി...
ഒന്നുമേ മിണ്ടുവാനാകാതെ
ചെറു പുഞ്ചിരിയിൽ തീർക്കുമീ-
കർണ്ണങ്ങൾ കേട്ട മാറ്റൊലികൾ.
കവിളുകൾ തൻ ചുവപ്പ്
കണ്ണിനൊരു തിളക്കമായി.
കൗതുകം പൂണ്ടു നിൽക്കെ
ചുണ്ടുകൾ ആ കഥകൾ പറഞ്ഞു
വരുമോ നീയെന്നരികെ
പുൽകാം ഞാൻ നിന്നുടെ
ഊഷ്മളതയേറുമീ നിശബ്ദതയെ.
ചെറുപുഞ്ചിരിയിൽ തീർക്കാതെന്നു ചൊല്ലി
ചോദിച്ചെന്നോട്-
ചാരത്തണയാൻ
വൈകുന്നതെന്തേ –
അറിയില്ലയെന്നു മൌനമായ്...
ലയിച്ചിടാനായ് അന്ത:രംഗം
മറന്നീടുവാൻ മനസ്സും...
എങ്കിലുമീ മോഹമുണർത്തിടുമൊരോർമ്മ
കാണുമ്പോഴൊക്കെ നിന്നിലൊരു
ചെറുപുഞ്ചിരിയിൽ നിർത്തിടുവാൻ മോഹം.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
മഞ്ഞുപോലൊരോർമ്മ
അതിൽ ലയിച്ചിടുവാൻ മോഹം.
ഏകാകിയായി...
ഒന്നുമേ മിണ്ടുവാനാകാതെ
ചെറു പുഞ്ചിരിയിൽ തീർക്കുമീ-
കർണ്ണങ്ങൾ കേട്ട മാറ്റൊലികൾ.
കവിളുകൾ തൻ ചുവപ്പ്
കണ്ണിനൊരു തിളക്കമായി.
കൗതുകം പൂണ്ടു നിൽക്കെ
ചുണ്ടുകൾ ആ കഥകൾ പറഞ്ഞു
വരുമോ നീയെന്നരികെ
പുൽകാം ഞാൻ നിന്നുടെ
ഊഷ്മളതയേറുമീ നിശബ്ദതയെ.
ചെറുപുഞ്ചിരിയിൽ തീർക്കാതെന്നു ചൊല്ലി
ചോദിച്ചെന്നോട്-
ചാരത്തണയാൻ
വൈകുന്നതെന്തേ –
അറിയില്ലയെന്നു മൌനമായ്...
ലയിച്ചിടാനായ് അന്ത:രംഗം
മറന്നീടുവാൻ മനസ്സും...
എങ്കിലുമീ മോഹമുണർത്തിടുമൊരോർമ്മ
കാണുമ്പോഴൊക്കെ നിന്നിലൊരു
ചെറുപുഞ്ചിരിയിൽ നിർത്തിടുവാൻ മോഹം.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment