ഏകാന്തപഥികൻ
Friday, October 9, 2015
ഏകാന്തപഥികൻ
ഈ കാറ്റിലാടുന്ന പുൽത്തകിടി
എന്നിലുണർത്തുന്നു എന്നിലെ ശൂന്യത
താളലയങ്ങളുടെ സമുച്ചയം
കുട്ടികളുടെ ഉല്ലാസം
വഴിയാത്രികർ ഏറെ
എങ്ക്കിലും ഞാനെന്ന പഥികൻ ഒറ്റയാൾ മാത്രം .
ഇലകൾ അരികെ ഊയലാട്ടം
വഴിവിളക്കുകൾ കനലുകൾ പോലെ
മെതിയടി ശബ്ദങ്ങൾ
വാഹനങ്ങളുടെ ഭ്രാന്തമായ അലർച്ച
എങ്ക്കിലും ഞാനെന്ന പഥികൻ ഒറ്റയാൾ മാത്രം.
കായലരികെ ഓളങ്ങളുടെ സംഗമം
മത്സ്യങ്ങളുടെ ഊളിയിടൽ
തിരകളുടെ അലർച്ച
എങ്ക്കിലും ഞാനെന്ന പഥികൻ ഒറ്റയാൾ മാത്രം.
ഇരുട്ടിൻറെ മൌനം
നക്ഷത്രങ്ങളുടെ കിന്നാരം
മേഘങ്ങളുടെ യാത്ര...
എവിടെക്കോ അറിയില്ല
എങ്ക്കിലും ഞാനെന്ന പഥികൻ ഒറ്റയാൾ മാത്രം.
ഇണയെ കാത്തിരിക്കുന്ന കിളി
എവിടെയും ഏകാന്തത
മനസിൻറെ താളഭ്രമം
ഈ യാത്ര തീരുവതെവിടെ അറിയില്ല
എങ്കിലും ഈ യാത്ര.................
എല്ലാം എല്ലാം ഓർമപെടുത്തുന്നു
ഈ പാതയോരത്ത്
ഞാനെന്ന പഥികൻ ഒറ്റയാൾ മാത്രം.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN

edit
No comments:
Post a Comment