മന്ദസ്മിതം
Thursday, October 22, 2015
മന്ദസ്മിതം
ആ വഴിത്താരയിലൂടെ നടന്നു നിങ്ങുമ്പോൾ
ഓർമ്മകൾ കനിവായ് വീണനേരം
തൊട്ടുണർത്തിടുന്നു മന്ദമാരുതൻ
നിന്നിലെ ചെറുമന്ദസ്മിതം.
പെയ്തു തീരാതെ നിറഞ്ഞു പെയ്യുന്ന മഴയോട്
ഞാനെന്ന കളികൂട്ടുകാരി
ചൊല്ലിടുന്നു കേൾക്കുമോ നീയെന്റെ
പ്രണയമാം സ്നേഹത്തിൻ മന്ദസ്മിതം.
ഇന്നലെകൾ തേടിയൊരു കാറ്റുപറഞ്ഞു
കേൾക്കാം നിന്നുടെ മൃദു മന്ദഹാസം
കേട്ടിടുമ്പോൾ തുകൂമീ മഴതീർത്ത
മന്ദഹാസത്തിൻ ചാരുതയെ .
എങ്കിലും നിന്റെയീ ഓർമ്മകൾതൻ മന്ദസ്മിതം
എന്നുടെ താണ്ഡവത്തിൽ തീരാതെ
തലോടലായി തീരുവാനെൻ ശക്തിയോട്
മൃദുവായി ചൊല്ലിടാം
പൊയ്പോയ നിന്നുടെ ചെറുമന്ദസ്മിതം.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
ഓർമ്മകൾ കനിവായ് വീണനേരം
തൊട്ടുണർത്തിടുന്നു മന്ദമാരുതൻ
നിന്നിലെ ചെറുമന്ദസ്മിതം.
പെയ്തു തീരാതെ നിറഞ്ഞു പെയ്യുന്ന മഴയോട്
ഞാനെന്ന കളികൂട്ടുകാരി
ചൊല്ലിടുന്നു കേൾക്കുമോ നീയെന്റെ
പ്രണയമാം സ്നേഹത്തിൻ മന്ദസ്മിതം.
ഇന്നലെകൾ തേടിയൊരു കാറ്റുപറഞ്ഞു
കേൾക്കാം നിന്നുടെ മൃദു മന്ദഹാസം
കേട്ടിടുമ്പോൾ തുകൂമീ മഴതീർത്ത
മന്ദഹാസത്തിൻ ചാരുതയെ .
എങ്കിലും നിന്റെയീ ഓർമ്മകൾതൻ മന്ദസ്മിതം
എന്നുടെ താണ്ഡവത്തിൽ തീരാതെ
തലോടലായി തീരുവാനെൻ ശക്തിയോട്
മൃദുവായി ചൊല്ലിടാം
പൊയ്പോയ നിന്നുടെ ചെറുമന്ദസ്മിതം.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment