ഇഷ്ടം..... തനിച്ചിരിക്കാൻ.....
Monday, June 20, 2016
ഇഷ്ടം..... തനിച്ചിരിക്കാൻ.....
തനിച്ചിരിക്കാനാണെറെയിഷ്ടം..
ഓർമ്മകളിൽ അലിഞ്ഞില്ലാതെയാവാം...
മന്ദം മന്ദം തഴുകിയെത്തുന്ന കാറ്റിനോട്
കിന്നാരം ചൊല്ലാം
ചിലപ്പോൾ ഉമ്മറപ്പടിയിൽ ഇരിക്കുമ്പോൾ
ഒരു മഴക്കിലുക്കവും കേട്ടാലോ
പിന്നാലെ എത്തുന്ന ഈറൻ കാറ്റിനെ
നേർത്ത പുതപ്പായ് തഴുകി തലോടാം
മഴയിൽ തളിരിട്ട ചെടികളിൽ
വിടർന്നൊരു..
ചെന്താമര പൂ പോൽ
മനസ്സിനെ തഴുകി ദിവാസ്വപ്നങ്ങൾ കാണാം
നിനവിലോരായിരം മഴവിൽ വർണ്ണങ്ങൾ തൂകി..
തനിച്ചിരിക്കാനാണെറെയിഷ്ടം....
............ജിജി സെബാസ്റ്റ്യൻ കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
തനിച്ചിരിക്കാനാണെറെയിഷ്ടം..
ഓർമ്മകളിൽ അലിഞ്ഞില്ലാതെയാവാം...
മന്ദം മന്ദം തഴുകിയെത്തുന്ന കാറ്റിനോട്
കിന്നാരം ചൊല്ലാം
ചിലപ്പോൾ ഉമ്മറപ്പടിയിൽ ഇരിക്കുമ്പോൾ
ഒരു മഴക്കിലുക്കവും കേട്ടാലോ
പിന്നാലെ എത്തുന്ന ഈറൻ കാറ്റിനെ
നേർത്ത പുതപ്പായ് തഴുകി തലോടാം
മഴയിൽ തളിരിട്ട ചെടികളിൽ
വിടർന്നൊരു..
ചെന്താമര പൂ പോൽ
മനസ്സിനെ തഴുകി ദിവാസ്വപ്നങ്ങൾ കാണാം
നിനവിലോരായിരം മഴവിൽ വർണ്ണങ്ങൾ തൂകി..
തനിച്ചിരിക്കാനാണെറെയിഷ്ടം....
............ജിജി സെബാസ്റ്റ്യൻ കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment