ശബ്ദം....
Tuesday, June 14, 2016
ശബ്ദം....
അവനെപ്പോഴും മൊഴിയും
നിന്റെ ശബ്ദം കേൾക്കണം....
പക്ഷെ അവൾക്കാഗ്രഹം തന്റെ ശബ്ദം
ഉയർന്ന് തന്നെ നില്ക്കണം
അതവളുടെ വീടിന് അലങ്കാരമായിരുന്നു ..
പ്രഭാതത്തിൽ ആ ശബ്ദം
അർത്ഥനകളായ് ...പ്രാർത്ഥനകളായ് ..
മധുരിമ നല്കി.
നിന്റെ ശബ്ദം കേൾക്കണം....
പക്ഷെ അവൾക്കാഗ്രഹം തന്റെ ശബ്ദം
ഉയർന്ന് തന്നെ നില്ക്കണം
അതവളുടെ വീടിന് അലങ്കാരമായിരുന്നു ..
പ്രഭാതത്തിൽ ആ ശബ്ദം
അർത്ഥനകളായ് ...പ്രാർത്ഥനകളായ് ..
മധുരിമ നല്കി.
തൊടിയിലും മുറ്റത്തും
ഒരു പൂത്തുമ്പിയെപോലെ പാറി നടന്നും
പ്രാവിനെപോലെ കുറുകിയും
കിളികളെ പോലെ ചിലച്ചും
ചിലപ്പോൾ സിംഹ ഗർജ്ജനം പോലെയും
അവൾ ശബ്ദം ഉയർത്തിയിരുന്നു..
ഒരു പൂത്തുമ്പിയെപോലെ പാറി നടന്നും
പ്രാവിനെപോലെ കുറുകിയും
കിളികളെ പോലെ ചിലച്ചും
ചിലപ്പോൾ സിംഹ ഗർജ്ജനം പോലെയും
അവൾ ശബ്ദം ഉയർത്തിയിരുന്നു..
അടുക്കളയിൽ
പൊട്ടിച്ചിരികളുമായി പൊട്ടാത്ത
കലങ്ങളോട് കൂട്ടിമുട്ടി
അതേപോലെ ശബ്ദമുയർത്തി...
എവിടെയും തിരിച്ചറിവായ്
ആ ശബ്ദം അവളെ ബലപ്പെടുത്തിയിരുന്നു
ഇന്നവ ഭയപെടുത്തുന്നു..
ചെറു ശബ്ദം പോലും ഇന്നവൾക്ക്
വേദനയേകുന്നു.
അവൾ ആരോടും മിണ്ടാതെയായ്......
ദൂരെയ്ക്ക് നോക്കി...
മൗനിയായ്...
പൊട്ടിച്ചിരികളുമായി പൊട്ടാത്ത
കലങ്ങളോട് കൂട്ടിമുട്ടി
അതേപോലെ ശബ്ദമുയർത്തി...
എവിടെയും തിരിച്ചറിവായ്
ആ ശബ്ദം അവളെ ബലപ്പെടുത്തിയിരുന്നു
ഇന്നവ ഭയപെടുത്തുന്നു..
ചെറു ശബ്ദം പോലും ഇന്നവൾക്ക്
വേദനയേകുന്നു.
അവൾ ആരോടും മിണ്ടാതെയായ്......
ദൂരെയ്ക്ക് നോക്കി...
മൗനിയായ്...
ഏവർക്കും ഇമ്പമായിരുന്ന ആ ശബ്ദത്തെ
ചന്ദന മരത്താൽ തീർത്ത സ്വനപേടകത്തിൽ
ആരാരും കാണാതെ അവൾ ഒളിപ്പിച്ചുവച്ചത്
ആരും അറിഞ്ഞില്ല...
. ....................... ജിജി സെബാസ്റ്റ്യൻ കല്ലുകളം.
ചന്ദന മരത്താൽ തീർത്ത സ്വനപേടകത്തിൽ
ആരാരും കാണാതെ അവൾ ഒളിപ്പിച്ചുവച്ചത്
ആരും അറിഞ്ഞില്ല...
. ....................... ജിജി സെബാസ്റ്റ്യൻ കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment