നിഴലിനെത്തേടി
Saturday, October 25, 2014
നിഴലിനെത്തേടി
താഴ്വാരങ്ങളിലെവിടെയോ കണ്ട പ്രതിരൂപം പോലെ
കാണാത്ത നിഴലിൽ കാർമേഘം പോലെ
കാറ്റിനലയിൽ കണ്ട കോടമഞ്ഞിൻ പുകപടലം പോലെ
കണ്ടു ഞാനെൻ പാതിമറഞ്ഞ നിഴൽരൂപത്തെ.
താരാപഥത്തിലെ ശുക്രനെ പോലെ
അമാവാസിയാം ചന്ദ്രനെപോലെ
സാഗരത്തിലമർന്ന സൂര്യനെപോലെ
കണ്ടു ഞാനെൻ പാതിമറഞ്ഞ നിഴൽരൂപത്തെ.
അകലെയായി കാണുമൊരു പൊട്ടുപോലെ
തെന്നിമായുമൊരു ഉൽക്കയെപോലെ
കാണാനാകാത്ത വായുവിനെപോലെ
കണ്ടു ഞാനെൻ പാതിമറഞ്ഞ നിഴൽരൂപത്തെ.
ഇരുളിലമർന്ന ഭുമിയെപൊലെ
ചന്ദ്രനിലാവിൻ തൂവെട്ടംപോലെ
മിന്നിടുമീ നക്ഷത്രങ്ങൾ പോലെ
കണ്ടു ഞാനെൻ പാതിമറഞ്ഞ നിഴൽരൂപത്തെ.
കാണാനാകാത്ത കുയിൽനാദം പോലെ
പാടാനാകാത്ത വീണയെപോലെ
പൊട്ടിയ തംബുരുപോലെ
കണ്ടു ഞാനെൻ പാതിമറഞ്ഞ നിഴൽരൂപത്തെ.
നഷ്ടമയൊരീ നിഴലിനെത്തേടി
അലഞ്ഞീടുമീ മാനസമെങ്കിലും
അറിയാനായില്ലെനിക്കൊരിക്കലു
പാതിമറഞ്ഞ എൻ നിഴൽരൂപത്തെ.
.........ജിജി സെബാസ്റ്റ്യൻ കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
good..
ReplyDelete