മന്ദസ്മിതം
Thursday, November 13, 2014
മന്ദസ്മിതം
ആ വഴിതാരയിലൂടെ നടന്നു നീങ്ങുമ്പോൾ
ഓർമ്മകൾ കനിവായി വീണനേരം
തൊട്ടുണർത്തീടുന്നു മന്ദമാരുതൻ
നിന്നിലെ ചെറുമന്ദസ്മിതം.
പെയ്തു തീരാതെ നിറഞ്ഞു പെയ്യുന്ന
മഴയോട് ഞാനെന്ന കളികൂട്ടുകാരി
ചൊല്ലിടുന്നു കേൾക്കുമോ നീയെന്റെ
പ്രണയമാം സ്നേഹത്തിൻ മന്ദസ്മിതം.
ഇന്നെലകൾ തേടിയൊരു കാറ്റു പറഞ്ഞു
കേൾക്കാം നിന്നുടെ മൃദുമന്ദഹാസം
കേട്ടിടുമ്പോൾ തൂകൂമീ മഴപെയ്തുതീർത്ത
മന്ദഹാസത്തിൻ ചാരുതയെ.
എങ്ക്കിലും നിന്റെയി ഓർമമകൾതൻ മന്ദസ്മിതം
എന്നുടെ താണ്ടവത്തിൽ തീരാതെ
തലോടലായി തീരുവാനെൻ ശക്തിയോട്
മൃദുവായി ചൊല്ലിടാം പൊയ്പോയ നിന്നുടെ ചെറുമന്ദസ്മിതം.
.......ജിജി സെബാസ്റ്റ്യൻ കല്ലുകളം
ഓർമ്മകൾ കനിവായി വീണനേരം
തൊട്ടുണർത്തീടുന്നു മന്ദമാരുതൻ
നിന്നിലെ ചെറുമന്ദസ്മിതം.
പെയ്തു തീരാതെ നിറഞ്ഞു പെയ്യുന്ന
മഴയോട് ഞാനെന്ന കളികൂട്ടുകാരി
ചൊല്ലിടുന്നു കേൾക്കുമോ നീയെന്റെ
പ്രണയമാം സ്നേഹത്തിൻ മന്ദസ്മിതം.
ഇന്നെലകൾ തേടിയൊരു കാറ്റു പറഞ്ഞു
കേൾക്കാം നിന്നുടെ മൃദുമന്ദഹാസം
കേട്ടിടുമ്പോൾ തൂകൂമീ മഴപെയ്തുതീർത്ത
മന്ദഹാസത്തിൻ ചാരുതയെ.
എങ്ക്കിലും നിന്റെയി ഓർമമകൾതൻ മന്ദസ്മിതം
എന്നുടെ താണ്ടവത്തിൽ തീരാതെ
തലോടലായി തീരുവാനെൻ ശക്തിയോട്
മൃദുവായി ചൊല്ലിടാം പൊയ്പോയ നിന്നുടെ ചെറുമന്ദസ്മിതം.
.......ജിജി സെബാസ്റ്റ്യൻ കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment