മായാപ്രപഞ്ചം
Sunday, January 10, 2016
മായാപ്രപഞ്ചം
വിജനമാം തുരുത്തിൽ ഒറ്റപെട്ട പക്ഷിയെപോലെ
മരുപച്ച കാണാതെ അലയുകയായി ഓരോ ജന്മങ്ങളും
സത്യമേത് മിഥ്യയേത് എന്നറിയാതെ
ത്രിലോകത്തിൽ വസിക്കുന്നവർ നമ്മൾ.
തളർന്നിടുന്ന സ്വരത്തിൽ
അറിയുന്നില്ല ഞാൻ സത്യമേതെന്ന്
ചുറ്റിലും ആർത്തു വിളികൾ മാത്രം
ഉത്തരമേതുമില്ല ചൊല്ലിടുവാൻ.
ക്ഷണികനേരം കൊണ്ടുതിർന്നീടുന്നുവോ
നേടിയ ലോകത്തിൻ യാഥാർത്ഥികരൂപം.
പുലരികളുടെ മായാപ്രതിഭയിൽ നാമറിയുന്നു
പ്രപഞ്ചത്തിലെ മിഥ്യാപ്രവണതകൾ.
നോക്കീടുകയാണു നാമേവരും
വന്നെത്തും പുതുപുലരിയെന്ന്.....
നേടീടുമോ നാമെല്ലാം
സത്യത്തിൻ ഉത്കൃഷ്ടഭാവം. ?
.......................... ........ ജിജി സെബാസ്റ്റ്യൻ കല്ലുകളം.
മരുപച്ച കാണാതെ അലയുകയായി ഓരോ ജന്മങ്ങളും
സത്യമേത് മിഥ്യയേത് എന്നറിയാതെ
ത്രിലോകത്തിൽ വസിക്കുന്നവർ നമ്മൾ.
തളർന്നിടുന്ന സ്വരത്തിൽ
അറിയുന്നില്ല ഞാൻ സത്യമേതെന്ന്
ചുറ്റിലും ആർത്തു വിളികൾ മാത്രം
ഉത്തരമേതുമില്ല ചൊല്ലിടുവാൻ.
ക്ഷണികനേരം കൊണ്ടുതിർന്നീടുന്നുവോ
നേടിയ ലോകത്തിൻ യാഥാർത്ഥികരൂപം.
പുലരികളുടെ മായാപ്രതിഭയിൽ നാമറിയുന്നു
പ്രപഞ്ചത്തിലെ മിഥ്യാപ്രവണതകൾ.
നോക്കീടുകയാണു നാമേവരും
വന്നെത്തും പുതുപുലരിയെന്ന്.....
നേടീടുമോ നാമെല്ലാം
സത്യത്തിൻ ഉത്കൃഷ്ടഭാവം. ?
..........................
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment